Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Force

മീ​റ​റ്റി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. ഒ​രു സ്ത്രീ​യും അ​ഞ്ച് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

ഒ​രു സ്ത്രീ ​ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ആ​റ് പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

മീ​റ​റ്റി​ലെ ലി​സാ​രി ഗേ​റ്റ് പ്ര​ദേ​ശ​ത്തെ വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്തത്തിന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

Kerala

കൊ​ച്ചി സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം തീ​പി​ടി​ത്തം; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡി​ല്‍ തീ​പി​ടി​ത്തം. സൗ​ത്ത് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഉ​ട​ന്‍ അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. സൗ​ത്ത് റെ​യി​വേ സ്റ്റേ​ഷ​നും റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജി​നും മെ​ട്രോ റെ​യി​ല്‍ പാ​ല​ത്തി​നും ന​ടു​വി​ലു​ള്ള ഷെ​ഡി​നാ​ണ് തീ​പി​ടി​ച്ച​ത്.

ട്രെ​യ്‌​നി​ലും റെ​യി​ല്‍​വേ പാ​ല​ത്തി​ലു​മൊ​ക്കെ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​മാ​ണ് ഈ ​ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ആ​സ്പ​റ്റോ​സ് കൊ​ണ്ടു​ണ്ടാ​ക്കി​യ ഷെ​ഡി​ല്‍ പെ​ട്ടെ​ന്ന് ത​ന്നെ തീ ​പ​ട​ര്‍​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ ​പ​ട​ര്‍​ന്ന ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള ക​ട​ക്കാ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്.

ഒ​പ്പം ത​ന്നെ അ​തു​വ​ഴി പോ​യ ഒ​രു കു​ടി​വെ​ള്ള ടാ​ങ്ക​റി​ല്‍ നി​ന്നും വെ​ള്ള​മെ​ടു​ത്ത് ആ​ളു​ക​ള്‍ തീ​യ​ണ​യ്ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യം ക​ത്തി​യ​തി​ല്‍ സ​മീ​പ​ത്ത് തീ​യ​ണ​ച്ച ശേ​ഷം ക​ന​ത്ത പു​ക ഉ​യ​ര്‍​ന്നു.

National

പ​ശ്ചി​മ ബം​ഗാ​ളി​ലെ വെ​യ​ർ ഹൗ​സു​ക​ളി​ൽ തീ​പി​ടി​ത്തം; ഏ​ഴ് പേ​ർ മ​രി​ച്ചു

കോൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ര​ണ്ട് വെ​യ​ർ ഹൗ​സു​ക​ളി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി പേ​രെ കാ​ണാ​താ​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ന​സീ​റാ​ബാ​ദ് പ്ര​ദേ​ശ​ത്തെ വെ​യ​ർ​ഹൗ​സു​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്നും ബാ​ക്കി​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തെ​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന പ​റ​ഞ്ഞു. 16 പേ​ർ മ​രി​ച്ച​താ​യി അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ണ്ട്. തീ​പി​ടി​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

 

 

 

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഹോ​ട്ട​ലി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; അ​ടു​ക്ക​ള പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ക​രു​നാ​ഗ​പ്പ​ള്ളി - ചെ​റി​യ​ഴീ​ക്ക​ൽ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ഗ്ര​ഹ ഹോ​ട്ട​ലി​ൽ ആ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​രെ​ത്തു​ക​യും തീ ​അ​ണ​ക്കു​ക​യും ആ​യി​രു​ന്നു. ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം.

ഫ്രി​ഡ്ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ള​പാ​യം ഒ​ഴി​വാ​യ​ത്.

National

ബി​ജെ​പി എം​പി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി എം​പി​യു​മാ​യ ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. ഡ​ൽ​ഹി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഒ​രു റൂ​മി​ലു​ണ്ടാ​യി​രു​ന്ന ബെ​ഡി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

വ​ര്‍​ക്ക്ഷോ​പ്പി​ല്‍ തീപിടിത്തം; ര​ണ്ടു ഇന്നോവ കാറുകൾ പൂ​ര്‍​ണ​മാ​യും ക​ത്തി

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ല​ത്തെ വ​ര്‍​ക്ക് ഷോ​പ്പി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ ര​ണ്ടു ​വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​യ്യ​ന്നൂ​ര്‍ ബി​കെ​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ കെ.​പി.​ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ഞ്ഞി​മം​ഗ​ലം താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ കാ​ര്‍ ലാ​ന്‍​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു കൊ​ണ്ടു​വ​ന്നു വ​ര്‍​ക്ക് ഷോ​പ്പിനു പു​റ​ത്തു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീ ​ആ​ളി​ക്ക​ത്തു​ന്ന​തു​ ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​രി​ല്‍നി​ന്ന് എ​ത്തി​യ ര​ണ്ട് അ​ഗ്‌​നി​ശ​മ​ന യൂ​ണി​റ്റു​ക​ള്‍ മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ച​ത്. പൂ​ട്ടി​ക്കി​ട​ന്ന ഗേ​റ്റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്താ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

Kerala

രക്ഷിക്കാനുള്ള ശ്രമം പാഴായി, കണ്ണൂരിൽ ഏ​ഴാം നി​ല​യി​ല്‍നിന്നു താ​ഴേ​ക്കു ചാ​ടി രോ​ഗി​യു​ടെ മകൻ മ​രി​ച്ചു

പ​രി​യാ​രം: ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ഏ​ഴാംനി​ല​യി​ല്‍നിന്നു താ​ഴേ​ക്ക് ചാ​ടി രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ മ​രി​ച്ചു. ശ്രീ​ക​ണ്ഠാ​പു​രം കാ​ഞ്ഞി​ലേ​രി ആ​ല​ക്കു​ന്നി​ലെ പു​തു​പ്പ​ള്ളി​ഞ്ഞാ​ലി​ല്‍ തോ​മ​സ്-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ടോം ​തോം​സ​ണാണ് (40) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.

രാത്രിയോടെ ബഹളം

ടോം ​തോം​സ​ണി​ന്‍റെ അച്ഛൻ തോ​മ​സ് ഹെ​ര്‍​ണി​യ ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് ഏ​ഴാം നി​ല​യി​ല്‍ അ​ഡ്മി​റ്റാ​ണ്. ഇ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കു​ന്ന​തി​നാ​ണ് മ​ക​നാ​യ ടോം ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. നാ​ലു ദി​വ​സം മു​മ്പാ​ണ് തോ​മ​സ് ശ​സ്ത്ര​ക്രി​യയ്​ക്കാ​യി ഏ​ഴാം നി​ല​യി​ലെ 702-ാം വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ടോം ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിക്കുകയാ യിരുന്നു. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് കൂ​ട്ടി​രി​പ്പു​കാ​രും ഇ​ട​പെ​ട്ട​തോ​ടെ ഇ​യാ​ള്‍ പു​റ​ത്തേ​ക്കു ചാ​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ഏ​ഴാം​നി​ല​യി​ലെ സ്റ്റെ​യ​ര്‍​കേ​സി​നു സ​മീ​പ​ത്തു​നി​ന്നു ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കു ക​ട​ന്നു. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ 1.15ന് ​പ​യ്യ​ന്നൂ​ര്‍ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു.

ശ്രമം പാഴായി

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ താ​ഴെ വ​ല​വി​രി​ച്ച് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍, ഏ​ഴാം നി​ല​യി​ല്‍നി​ന്ന് ആ​റാം നി​ല​യി​ലേ​ക്കു വന്നു ടോം ​തോം​സ​ണ്‍ വ​ല​യി​ല്ലാ​ത്ത ഭാ​ഗ​ത്ത് നി​ന്നും 1.50 ന് ​താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സേ​നാം​ഗ​ങ്ങ​ള്‍ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോള​ജ് കാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തിച്ചെ​ങ്കി​ലും പു​ല​ര്‍​ച്ചെ 3.10 ന് ​മ​രിച്ചു. ഭാ​ര്യ: ജോഷി മോ​ള്‍. മ​ക്ക​ള്‍:ആ​ഷി​ക്, അ​യോ​ണ്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍, സു​നി, സു​മ, സു​ജ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോള​​ജ് മോ​ര്‍​ച്ച​റി​യി​ല്‍.

Kerala

വ​ർ​ക്ക​ല ക്ലി​ഫി​ലെ റി​സോ​ർ​ട്ടി​ൽ വ​ൻ തീ​പി​ടി​ത്തം; മു​റി​ക​ളി​ലു​ണ്ടാ​യി​രു​ന്നവ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു  

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല ക്ലി​ഫി​ൽ വ​ൻ തീ​പി​ടു​ത്തം. നോ​ര്‍​ത്ത് ക്ലി​ഫി​ലെ റി​സോ​ര്‍​ട്ടി​ലാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ റി​സോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

നോ​ര്‍​ത്ത് ക്ലി​ഫി​ലെ ക​ല​യി​ല റി​സോ​ര്‍​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റൂ​മി​ൽ വാ​ട​ക്ക് താ​മ​സി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Kerala

ഓര്‍ക്കാട്ടേരിയില്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ തീപിടിത്തം

വടകര: ഓര്‍ക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തീപിടിത്തം. സൊസൈറ്റിയിലെ യുപിഎസ് ബാറ്ററി സംവിധാനത്തിന് ഉച്ചയോടെ തീപിടിക്കുകയായിരുന്നു.

വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കനത്ത പുകയായതിനാല്‍ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.

പിന്നീട് വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍ എന്ന വാഹനം വരുത്തി എക്‌സ്‌ഹോസ്റ്റ് ബ്ലോവര്‍ സംവിധാനം ഉപയോഗിച്ച് കെട്ടിടത്തിനുള്ളിലെ പുക മുഴുവന്‍ പുറംതള്ളുകയായിരുന്നു. ഇതിനു ശേഷമാണ് കെട്ടിടത്തില്‍ അപകട സാധ്യത ഉണ്ടോ എന്ന് ഫയര്‍ ഫോഴ്‌സിന് പരിശോധന നടത്താന്‍ കഴിഞ്ഞത്.

യുപിഎസ് ബാറ്ററി സംവിധാനമുള്ള മുറിയില്‍ നിന്ന് തീ സൊസൈറ്റിയിലെ മറ്റു ഭാഗത്തേക്ക് പടരാതിരുന്നത് ആശ്വാസമായി. ഇന്‍വേര്‍ട്ടറും ബാറ്ററിയും ഇതിന്‍റെ വയറിംഗും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Kerala

അബദ്ധവശാൽ ഡോർ ലോക്കായി; മൂന്നു വയസുകാരൻ മുറിയിൽ കുടുങ്ങി

കാസർഗോഡ്: അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. ഞായറാഴ്ച രാത്രി 10:30 ഓടെ
ചെർക്കളയിലെ നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക്, ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ വാതിൽ ലോക്കായി അകപ്പെടുകയായിരുന്നു. ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്‍റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു . സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

National

ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: റി​താ​ല മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രു കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

റി​താ​ല മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ബം​ഗാ​ളി ബ​സ്തി എ​ന്ന പ്ര​ദേ​ശ​ത്തെ ചേ​രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ 29 യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തെ തോ​ട്ടി​ൽ വീ​ണ​യാ​ളെ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ വീ​ണ​യാ​ളെ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. വ​ഴു​ത​ക്കാ​ട് വി​ഘ്നേ​ഷ് ന​ഗ​ർ സ്വ​ദേ​ശി രാ​ജ​പ്പ​ൻ (56) ആ​ണ് തോ​ട്ടി​ൽ വീ​ണ​ത്.

ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ റി​സ​ർ​വ് ബാ​ങ്കി​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​യാ​ൾ തോ​ട്ടി​ൽ വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഉ​ച്ച​യോ​ടെ തോ​ട്ടി​നു സ​മീ​പ​ത്തി​രു​ന്ന് ആ​ഹാ​രം ക​ഴി​ക്കു​ക​യാ​യി​രു​ന്നു രാ​ജ​പ്പ​ൻ. പി​ന്നാ​ലെ ഇ​യാ​ൾ തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ നാ​ട്ടു​കാ​രാ​ണ് വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ച്ച​ത്‌. ഫ​യ​ർ​ഫോ​ഴ്‌​സ് തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ൽ​നി​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ർ എം. ​ഷാ​ഫി​യും സം​ഘ​വു​മാ​ണ് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ തോ​ട്ടി​ൽ​നി​ന്ന് രാ​ജ​പ്പ​നെ ക​ര​യ്ക്കെ​ത്തി​ച്ച​ത്.

എ​ഴു​ന്നേ​റ്റ് നി​ന്നെ​ങ്കി​ലും ക​യ​റി​പ്പോ​രാ​ൻ ക​ഴി​യാ​തി​രു​ന്ന ഇ​യാ​ളെ റോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ര​യി​ലേ​ക്കെ​ത്തി​ച്ച​ത്. പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

Kerala

കോ​ട്ട​യ്ക്ക​ലി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം

മ​ല​പ്പു​റം: കോ​ട്ട​യ്ക്ക​ലി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. പു​ല​ര്‍​ച്ചെ 5.30നാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സാ​ധ​ന​ങ്ങ​ള്‍ വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. താ​ല്‍​കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ ക​ട​യാ​യ​തി​നാ​ല്‍ ഫ്‌​ള​ക്‌​സു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ര്‍​മാ​ണം. ഇ​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി.

തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ചെ​രു​പ്പ് ക​ട​യി​ലേ​ക്കും തീ ​വ്യാ​പി​ച്ചു. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​നു​ള​ള കാ​ര്യ​ങ്ങ​ളാ​ണ് നാ​ട്ടു​കാ​രും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് ന​ട​ത്തു​ന്ന​ത്.

Latest News

Up